മാള: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ പുതിയ തൊഴിൽ സംസ്‌കാരം കൊണ്ടുവരുമെന്നും വികസനത്തിന്റെ വികലമായ സമീപനങ്ങളിൽ മാറ്റം വരുത്തുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി. ജാക്‌സൺ. മാള പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു. തൊഴിൽ മേഖല പരിപോഷിപ്പിക്കും, കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ പമ്പിങ് സ്റ്റേഷന്റെ കുറവുകൾ പരിഹരിക്കും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ കോഴിത്തീറ്റ ഫാ്ര്രകറി, ചക്ക ഫാ്ര്രകറി എന്നിവ പൂർണതോതിൽ പ്രവർത്തിപ്പിക്കും, കൈത്തൊഴിൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കും, മുസിരിസ് പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും അതിനായുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും എം.പി.ജാക്‌സൺ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പേര് ഇരട്ടിപ്പിക്കൽ സംബന്ധിച്ച് പരിശോധിക്കുന്നതിന് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ജാക്‌സൺ പറഞ്ഞു.
ദീർഘകാലം ജനപ്രതിനിധിയും സംരംഭകനും ബാങ്ക് സാരഥിയും ആരോഗ്യ രംഗത്തെ നേതൃപരമായ പങ്കും വഹിച്ചതിലൂടെ ജനകീയ വിഷയങ്ങൾ മനസിലാക്കാനുള്ള അനുഭവ സമ്പത്തുണ്ടായെന്നും എം.പി. ജാക്‌സൺ വ്യക്തമാക്കി. ടി.യു. രാധാകൃഷ്ണൻ, യൂസഫ് പടിയത്ത്, ടി.എം. നാസർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.