ഇരിങ്ങാലക്കുട: തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ കമ്പ്യൂട്ടർവത്കരണം ഒഴിവാക്കണമെന്നും ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം ഒഴിവാക്കി വിതരണം ചെയ്യണമെന്നും ആൾ കേരള ടൈലറിംഗ് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കരുവന്നൂരിൽ നടന്ന സമ്മേളനം പ്രസിഡന്റ് എ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഒ. പൌലോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. വിജയൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ റീന ആന്റണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എൽ. വിൽസൺ, പി.കെ. സുരേന്ദ്രൻ, ടി.വി. രാജൻ വയനാട്, ടി.പി. ഉണ്ണിക്കൃഷ്ണൻ വയനാട്, എൻ.ടി. ഗോപി, ഷൺമുഖൻ എറണാകുളം, ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.ടി. ഗോപി (പ്രസിഡന്റ്), എൻ.വി. വിജയൻ (സെക്രട്ടറി), റീന ആന്റണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.