kunnamkulam

തൃശൂർ: പിണറായി മന്ത്രിസഭയിലെ ജില്ലയിൽ നിന്നുള്ള മന്ത്രിമാരിൽ മത്സരിക്കുന്ന ഏക മന്ത്രിയായ എ.സി.മൊയ്തീൻ മത്സരിക്കുന്ന മണ്ഡലമായ കുന്നംകുളത്ത് ഇത്തവണ കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മന്ത്രി പരിവേഷത്തിൽ മത്സരിക്കുന്ന മൊയ്തീനെതിരെ പ്രദേശിക നേതാവിനെ കളത്തിലിറക്കിയാണ് യു.ഡി.എഫ് സീറ്റ് തിരിച്ചു പിടിക്കാൻ പോരാട്ടം ശക്തമാക്കുന്നതെങ്കിൽ അട്ടിമറി വിജയം ലക്ഷ്യമിട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെയാണ് എൻ.ഡി.എ മത്സരിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ വികസനത്തിലുനിയാണ് മൊയ്തീന്റെ പ്രധാന പ്രചാരണം. അതേസമയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണ വേലകളാണ് ഇടതുപക്ഷം നടത്തുന്നതെന്നും ഇതിനെതിരെ ഉള്ള വിധിയെഴുത്താകും ഇത്തവണത്തേതെന്ന് യു.ഡി.എഫ് പറയുന്നു. എന്നാൽ മുന്നണികളെ മാറി മാറി പരീക്ഷിച്ച കുന്നംകുളത്തുകാർ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും മണ്ഡലത്തിൽ നിന്നുള്ള ആളുമായ കെ.ജയശങ്കറിനെയാണ് ഇത്തവണ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മൂന്നു മുന്നണികൾക്കും തങ്ങളുടെതായ സ്വാധീനം മണ്ഡലത്തിലുണ്ട് എന്നത് മത്സര പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിന്റെ പ്രമുഖ നേതാവായ സി.എം.പിയിലെ സി.പി.ജോൺ ആയിരുന്നു മൊയ്തിന്റെ എതിരാളി. അന്ന് 7782 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്. 2011 ൽ സി.പി.എമ്മിലെ ബാബു.പാലിശേരിക്ക് 481 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടയാത്.അതായിരുന്നു മൊയ്തിന് എഴായിരത്തിന് മുകളിൽ എത്തിച്ചത്.എന്നാൽ ഒരു പാർട്ടിയെക്കും അകമഴിഞ്ഞ് സ്‌നേഹിച്ച പാരമ്പര്യം കുന്നംകുളത്തിന് ഇല്ല എന്നതാണ് യു.ഡി.എഫിന് ആശ്വാസം പകരുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം ആറ് തവണ ഇടതു പക്ഷത്തെയും അഞ്ച് തവണ യു.ഡി.എഫിനെയും വിജയപ്പിച്ച ചരിത്രമാണ് കുന്നംകുളത്തിനുള്ളത്. എൻ.ഡി.എ സംബന്ധിച്ച് വോട്ടിൽ മറ്റ് മുന്നണികളെക്കാൾ ഉണ്ടാകുന്ന വർദ്ധനവാണ് ആത്മവിശ്വാസം പകരുന്നത്. 2011 ൽ അനീഷ് കുമാർ നേടിയത് 11725 വോട്ടാണെങ്കിൽ കഴിഞ്ഞ തവണ 20325 വോട്ടാക്കി ഉയർത്താൻ സാധിച്ചിരുന്നു. ഏ.സി.മൊയ്തീനും ജയശങ്കറും അനീഷും ശക്തമായ പ്രചാരണം ആണ് നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ ദേശീയ-സംസ്ഥാന നേതാക്കളെ തന്നെ കളത്തിലിറക്കി പ്രചാരണെ കൊഴുപ്പിക്കാനാണ് നീക്കം.

മണ്ഡലം ഇങ്ങനെ
മുനിസിപ്പാലിറ്റി -1
പഞ്ചായത്ത് -7

കുന്നംകുളം മുനിസിപ്പാലിറ്റി

പഞ്ചായത്തുകൾ
കടങ്ങോട്
കടവല്ലൂർ
കാട്ടകാമ്പൽ
പോർക്കുളം
വേലൂർ
ഏരുമപ്പെട്ടി

കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം-7782