തൃശൂർ: കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി ഡാമിലെ ജല ലഭ്യതയ്ക്ക് അനുസരിച്ച് പീച്ചി റിസർവോയറിന്റെ വലതുകര കനാൽ 22നും ഇടതുകര കനാൽ ഏപ്രിൽ ഒന്നിനും തുറക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കനാലുകൾ കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്നും കനാലുകളിലെ വെള്ളം തുറന്നുവിടുന്നതിന് ആവശ്യം ഉയർന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്.
യോഗത്തിൽ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ റഫീക ബീവി, സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ എം. ഷീജ, ഹെഡ് വർക്ക് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ഇ. ഗീത, അസിസ്റ്റന്റ് എൻജിനിയർ ഡേവിസ് സാം തുടങ്ങിയവർ പങ്കെടുത്തു.