purasaram-valayadri-uraka
ഊരകത്തമ്മതിരു വടി ക്ഷേത്രത്തിൽ ശ്രീവലയാധീശ്വരി . പുരസ്കാരം ക്ഷേത്രം കുടശാന്തി പെരുന്തട പ്പ് ദാമോദരൻ നമ്പൂതിരിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ സമ്മാനിക്കുന്നു.

ചേർപ്പ് : ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിൽ രോഹിണി വിളക്കിനോട് അനുബന്ധിച്ച് ശ്രീവലയാധീശ്വരി സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും ക്ഷേത്രം കുടശാന്തി പെരുന്തടപ്പ് ദാമോദരൻ നമ്പൂതിരിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മെമ്പർ എം. ജി നാരായണൻ എന്നിവർ ചേർന്ന് ആദരിച്ചു.

ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് കേശവൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരിയെ പൊന്നാട അണിയിച്ചു. പൂരവുമായുള്ള സേവനത്തിന് ദേവസ്വം ബോർഡ് റവന്യൂ ഇൻസ്‌പെക്ടർ കെ. രാമകൃഷ്ണനെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പ്രശസ്തി പത്രവും പൊന്നാടയും നൽകി ആദരിച്ചു. തിരുവഞ്ചിക്കുളം ഗ്രൂപ്പ്‌ അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്താ, ദേവസ്വം ഓഫിസർ അനിൽകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ അയിച്ചിയിൽ രാധാകൃഷ്ണൻ, ഗിരീഷ്‌ കുമാർ, ഗിരിജ, ശിവൻ എന്നിവർ പങ്കെടുത്തു.