election

തൃശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും സ്ഥാനാർത്ഥികളെക്കുറിച്ചുളള പരാതികളുമെല്ലാം പരിഹരിക്കാൻ നിരീക്ഷകർ റെഡി. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചത്, പതിമൂന്ന് നിയോജക മണ്ഡലങ്ങൾക്കായി അഞ്ചു പൊതു നിരീക്ഷകരാണ്. നാല് ചെലവ് നിരീക്ഷകർ, ഒരു പൊലീസ് നിരീക്ഷകൻ എന്നിവരുമുണ്ട്. നിരീക്ഷകർക്ക് ലെയ്‌സൺ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരും ചെലവ് നിരീക്ഷകരായി ഐ.ആർ.എസ് ഉദ്യോഗസ്ഥരുമാണുള്ളത്. .


പൊതു നിരീക്ഷകർ :

എമിൽ ലാക്ര

കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളുടെ ചുമതല നിർവ്വഹിക്കുന്നു. ഫോൺ: 9425585298

ലെയ്‌സൺ ഓഫീസർ: പ്രശാന്ത് അരവിന്ദ് കുമാർ (ഫോൺ: 9383471267)


അശോക് കുമാർ ഗാർഗ്

തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം ഛത്തീസ്ഗഢ് കേഡറിലെ 2005 ബാച്ച് ഉദ്യോഗസ്ഥനാണ്. ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളുടെ ചുമതല. പരാതികൾ അറിയിക്കേണ്ട നമ്പർ: 9996599922

ലെയ്‌സൺ ഓഫീസർ: ശരത് മോഹൻ 9383471254


ഡി ആനന്ദൻ

നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളുടെ ചുമതല. ഫോൺ 9434241341

ലെയ്‌സൺ ഓഫീസർ: സി ആർ രാഗേഷ് 9383471290


ദീപ് ചന്ദ്ര

തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളുടെ ചുമതല. ഉത്തർപ്രദേശ് സ്വദേശിയായ ദീപ് ചന്ദ്ര 2010 ബാച്ച് യു പി കേഡറിലെ ഉദ്യോഗസ്ഥനാണ്. ഫോൺ 7300686868 . ലെയ്‌സൺ ഓഫീസർ: ടി.ആർ.അഭിമന്യൂ 9383471353

താഷി ഥെന്തുപ് ഷേർപാ

പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളുടെ ചുമതല. വെസ്റ്റ് ബംഗാൾ സ്വദേശി. 2005 ബാച്ച് വെസ്റ്റ് ബംഗാൾ കേഡറിലെ ഉദ്യോഗസ്ഥനാണ്. ഫോൺ 7076166369. ലെയ്‌സൺ ഓഫീസർ: വി വി സുരേഷ് 9383471367


പൊലീസ് നിരീക്ഷകൻ

ഡോ രവീന്ദ്രർ കുമാർ സിംഗാൾ. പൊതുവായുള്ള പൊലീസ് നിരീക്ഷകൻ. ഫോൺ: 9823284999

ചെലവ് നിരീക്ഷകർ

അരുൺ കുമാർ ഗുപ്ത. ചേലക്കര, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളുടെ ചുമതല. ഫോൺ: 9591010065. ലെയ്‌സൺ ഓഫീസർ: എസ് വിഷ്ണു 9383471211

എസ്.കെ ചാറ്റർജി

വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളുടെ ചുമതല. 7599102184. ലെയ്‌സൺ ഓഫീസർ: സുജിത് പി വി 9447618980

എം.തമിഴ് വെണ്ടൻ

മണലൂർ, നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളുടെ ചുമതല. 9840071297. ലെയ്‌സൺ ഓഫീസർ: എസ് സുമേഷ് 9383471305


ഉമേഷ് കുമാർ

പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളുടെ ചുമതല. ഫോൺ: 9810885142. ലെയ്‌സൺ ഓഫീസർ: ജോസഫ് ജോൺ 9383471411