കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള കാവുതീണ്ടലിന് ശേഷം അടച്ചിട്ട ക്ഷേത്രനട മാർച്ച് 24ന് പൂയം നക്ഷത്രത്തിൽ പുലർച്ചെ നാലിന് ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നുകൊടുക്കും. സർവ്വാഭരണ വിഭൂഷിതയായി കൊടുങ്ങല്ലൂരമ്മയെ ദർശിക്കുന്നതേറെ പുണ്യമായി വിശ്വസിക്കുന്നു. നടതുറപ്പു നാളിൽ ദേവിക്ക് പട്ടും താലിയും സമർപ്പണം നടത്തുന്നത് അതിവിശേഷമാണ്.