cheef-minister
മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കാട്പ്രസംഗിക്കുന്നു

പുതുക്കാട്: 2006 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 600 ഇനങ്ങളിൽ 580 ഇനങ്ങളും നടപ്പാക്കിയവരാണ് ഇടതു സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടി, പുതുക്കാട് മണ്ഡലങ്ങളിലെ ഇടതുപക്ഷ പ്രവർത്തകർ പങ്കെടുത്ത പുതുക്കാട് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതുക്കാട് മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ, വി.എസ് പ്രിൻസ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥികളായ ഡെന്നീസ് കെ. ആന്റണി, കെ.കെ. രാമചന്ദ്രൻ, മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ബി.ഡി. ദേവസി, സി പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എൽ.ഡി.എഫ് നേതാക്കളായ ടി.എ. രാമകൃഷ്ണൻ, രാഘവൻ മുളങ്ങാടൻ, പി.കെ. ശേഖരൻ, ബേബി മാത്യു കാവുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.