chatha-kudam-kodiyataന്ന

ചേർപ്പ് : ചാത്തക്കുടം ക്ഷേത്രത്തിൽ പൂരം കൊടിയേറ്റം നടന്ന ദേശത്തെ ആശാരിയായ ഭാസ്കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ തലയോടുകൂടിയ കവുങ്ങു മുറിച്ച് ആർപ്പു വിളിയോടെ ക്ഷേത്രത്തിൽ എത്തിക്കുകയും തുടർന്ന് ആശാരി കവുങ്ങു ചെത്തി മിനുക്കി, പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ച് അഞ്ചു സ്ഥലത്തു ആലിലയും മാവിലയും കൂട്ടിക്കെട്ടി. ക്ഷേത്രം കഴകം വാരിയർ കൊടിക്കൽ പറ നിറക്കുന്നതോടെയാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് ചമയ ദ്രവ്യ സമർപ്പണം, എണ്ണ സമർപ്പണം എന്നിവ നടന്നു.