1

വടക്കാഞ്ചേരി: ഏറെ നാളായി മനസിൽ കുറിച്ചിട്ട ആഗ്രഹം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് അഭിനവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് അദ്ദേഹത്തിന് കൈമാറണമെന്നായിരുന്നു ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ കലാകാരന്റെ ആഗ്രഹം.

ചെറുതുരുത്തിയിൽ മുഖ്യമന്ത്രി താമസിക്കുന്ന ഹോട്ടലിൽ റെഡ് വളണ്ടിയറായി പാർട്ടി അഭിനവിനെ നിയോഗിച്ചതോടെയാണ് അവസരം കിട്ടിയത്. മുഖ്യമന്ത്രി ഹോട്ടൽ മുറിയിൽ നിന്നും പുറത്തു വന്നപ്പോൾ അഭിനവ് തന്നെ ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രം സന്തോഷത്തോടെ സ്വീകരിച്ചു.

ചിത്രരചനയിൽ ഭാവിയുണ്ടെന്നും അഭിനന്ദനങ്ങൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.