തൃപ്രയാർ: തൃപ്രയാറിൽ ആരംഭിച്ച രാജ്യാന്തര ചലച്ചിത്ര മേള സിനിമാ സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്തു. എഴാമത് രാമുകാര്യാട്ട് മെമ്മോറിയിൽ അനുസ്മരണം കവി പി.എൻ ഗോപീകൃഷ്ണൻ നിർവഹിച്ചു. ഐ.ഡി രഞ്ജിത്ത്, എ.വി പ്രദീപ് ലാൽ, കെ.എസ് വിദ്യാധരൻ, പി.എൻ പ്രൊവിന്റ്, സ്നേഹ ലിജി, റിത്വിക് നാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് കോൾഡ് വാർ ചലച്ചിത്രം പ്രദർശിപ്പിച്ചു.