കൊടുങ്ങല്ലൂർ: തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൊടുങ്ങല്ലൂരിനെ ടെമ്പിൾ സിറ്റിയാക്കുമെന്ന് എൻ.ഡി.എ നിയോജക മണ്ഡലം സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം. ദേശീയ ജനാധിപത്യ സഖ്യം പണിക്കേഴ്‌സ് ഹാളിൽ നടത്തിയ കൺവെൻഷനിലാണ് ഇക്കാര്യം പറഞ്ഞത്. വർക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കും. ഇതിനായി ഐ.ടി ഹബ് കൊണ്ടുവരും. കയർ, മത്സ്യ കാർഷിക മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. കൊടുങ്ങല്ലൂർ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും സന്തോഷ് ചെറാക്കുളം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷനായി. എം.എൽ.എ ഹരിഷ് പൂഞ്ചെ, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബേബി റാം, കെ.എ സുരേഷ്, അഡ്വ. രാജൻ മഞ്ചേരി, വി.ജി ഉണ്ണിക്കൃഷ്ണൻ, ടി.ബി സജീവൻ, അഡ്വ. ഡി.ടി വെങ്കിടേശ്വരൻ, പി.കെ രവീന്ദ്രൻ, എൽ.കെ മനോജ്, സുനിൽ വർമ്മ, അനീഷ് കടവിൽ തുടങ്ങിയവർ പങ്കെടുത്തു.