
പത്രിക തള്ളിയ ദിവസം ഗുരുവായൂരിൽ ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് യോഗം ചേർന്നിരുന്നു. മണ്ഡലം ചെയർമാന്മാരും കൺവീനർമാരും ഉൾപ്പെടെ പങ്കെടുത്ത യോഗം ഹൈന്ദവ വോട്ടുകൾ അനുകൂലമാക്കാൻ തന്ത്രങ്ങൾ മെനഞ്ഞതായി സൂചനയുണ്ട്.
കഴിഞ്ഞ തവണ 25,590 വോട്ടാണ് നിവേദിതയ്ക്ക് ലഭിച്ചതെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ സുരേഷ് ഗോപിക്ക് 30,000 ഓളം വോട്ട് ലഭിച്ചിരുന്നു. അതിലാണ് ഇരു മുന്നണികളുടെയും പ്രതീക്ഷയും ആശങ്കയും.
അഡ്വ. നിവേദിത അവസാന തീയതിയായ 19ന് മൂന്ന് മണിക്കാണ് പത്രിക സമർപ്പിച്ചത്. അതുതന്നെ ദുരൂഹമെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഒപ്പിടാത്തത് അബദ്ധമല്ല. അത് യു.ഡി.എഫ് - ബി.ജെ.പി സഖ്യത്തിന്റെ തെളിവാണ്. എൽ.ഡി.എഫിനെ തകർക്കാനാണ് എതിരാളികളുടെ ശ്രമമെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
യു.ഡി.എഫ് ഇത് നിഷേധിച്ചു. മുൻ തിരഞ്ഞെടുപ്പിലെ 9000 വോട്ടിൽ നിന്നാണ് 2016 ൽ 25,000ത്തിലേറെ വോട്ട് ബി.ജെ.പി. നേടിയത്. അന്ന് ബി.ജെ.പി പിടിച്ചതിലേറെയും ഗുരുവായൂർ നഗരപ്രദേശത്തെ യു.ഡി.എഫ് വോട്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാർത്ഥി ഇല്ലെങ്കിൽ യു.ഡി.എഫിന് ഗുണമാകുമെന്ന വിലയിരുത്തൽ.
ബി.ജെ.പി പ്രവർത്തകരെ വഞ്ചിച്ച് നേതാക്കൾ ഡീൽ നടത്തിയെന്ന് വ്യക്തമായി. കോൺഗ്രസ് - ലീഗ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണിത്.
എൻ.കെ.അക്ബർ
എൽ.ഡി.എഫ് സ്ഥാനാർഥി
കോ - ലീ - ബി സഖ്യമെന്ന ആരാേപണം ശുദ്ധ അസംബന്ധമാണ്. രമേശ് ചെന്നിത്തല ഇത് വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഡി.എ - എൽ.ഡി.എഫ് കൂട്ടുകെട്ടാണ് പിന്നിൽ
കെ.എൻ.എ ഖാദർ
യു.ഡി.എഫ് സ്ഥാനാർത്ഥി