mmmm
അന്തിക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ

അന്തിക്കാട്: പഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുതിയ സാദ്ധ്യതകൾ ലക്ഷ്യമിട്ട് വിപുലീകരണ പാതയിൽ. ഇതിനായി 92 ലക്ഷം ചെലവഴിച്ച് ചെറിയ കുളങ്ങര ക്ഷേത്രത്തിന് സമീപം കൂറ്റൻ ടാങ്കിന്റെ നിർമ്മാണം പൂർത്തീകരിച്ചു.

പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഈ പൈപ്പുകൾ വഴി ടാങ്കിൽ വെള്ളമെത്തിച്ച് അവിടെ നിന്നും നാല്, അഞ്ച്, ആറ് എന്നീ വാർഡുകളിലേക്ക് വിതരണം ചെയ്യും.

ലക്ഷ്യം പൂർത്തിയായാൽ പരപ്പൻ ചാൽ, വള്ളൂർ, പുഞ്ചപ്പാടങ്ങൾ, കുളങ്ങൾ, തോടുകൾ എന്നിവ ജലസമൃദ്ധിയാകും. കൂടാതെ പുത്തൻകോവിലകം കടവ് റോഡിലെ വില്ലകളുൾപ്പെടെ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അന്തിക്കാട് പഞ്ചായത്തിലാണ് ലിഫ്റ്റ് ഇറിഗേഷൻ നാലര പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നതെങ്കിലും പദ്ധതിയുടെ ഗുണഫലങ്ങൾ വേണ്ടത്ര രീതിയിൽ നാടിന് ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ ഉപാദ്ധ്യക്ഷനുമായ എ.വി ശ്രീവത്സന്റെ കൃത്യമായ ഇടപെടലാണ് പദ്ധതി വിപുലീകരിക്കാൻ കാരണമായത്.