gramika
മോഹൻ രാഘവൻ പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് സമർപ്പിക്കുന്നു

മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ മോഹനം ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് മോഹൻ രാഘവൻ പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് സമർപ്പിച്ചു. തിരക്കഥാക്കൃത്ത് ജോൺ പോൾ മേള ഉദ്ഘാടനം ചെയ്തു. മികച്ച സംവിധായകന് നൽകി വരുന്ന മോഹൻ രാഘവൻ ഓഫ് സ്റ്റേജ് യുവചലച്ചിത്ര പ്രതിഭ പുരസ്കാരം ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിന് സംവിധായകൻ മോഹൻ സമർപ്പിച്ചു.

രമേഷ് കരിന്തലക്കൂട്ടം അദ്ധ്യക്ഷനായി. ചലച്ചിത്ര താരം സീനത്ത് മുഖ്യാതിഥിയായി. തിരക്കഥാക്കൃത്ത് സേതു, വാർഡ് അംഗം മിനി പോളി, വടക്കേടത്ത് പത്മനാഭൻ, പി.ടി വിത്സൻ, പി.കെ കിട്ടൻ, തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. ഗ്രാമിക ഫിലിം സൊസൈറ്റിയും വടമ കരിന്തലക്കൂട്ടവും അന്നമനട ഓഫ് സ്റ്റേജും ചേർന്ന് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സഹകരണത്തോടെയാണ് അഞ്ച് ദിവസത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 11 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള 24ന് സമാപിക്കും.