ആമ്പല്ലൂർ: അളഗപ്പ ടെക്സ്റ്റയിൽസ് തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. സംയുക്ത ട്രേഡ് യൂണിയൻ രണ്ടാംഘട്ട സംയുക്ത സമര ശാക്തീകരണ കൺവെൻഷനാണ് നിവേദനം നൽകാൻ തീരുമാനിച്ചത്.

കേന്ദ്ര സർക്കാർ മില്ല് തുറക്കാൻ വിസമ്മതിച്ചാൽ സംസ്ഥാന സർക്കാർ സ്ഥാപനം ഏറ്റെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ അദ്ധ്യക്ഷനായി.

അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലൂർ ബാബു, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. ഗോപിനാഥ്, അളഗപ്പമിൽ ട്രേഡ് യൂണിയൻ നേതാക്കളായ ആന്റോ ഇല്ലിക്കൽ, പി.സി. ഗോപാലൻ, കെ. ഗോപാലകൃഷ്ണൻ തുളസിദാസ്, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് തൊഴിലാളികൾ പ്രകടനമായി എത്തി ജനറൽ മാനേജരുടെ ഓഫീസ് മൂന്ന് മണിക്കൂർ പരോധിച്ചു.