purs-karam
മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടിനായർ സ്മാരക പുരസ്കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ സമ്മാനിക്കുന്നു.

ആറാട്ടുപുഴ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുല്ലപ്പിള്ളി ഗോവിന്ദൻ കുട്ടി നായർ സ്മാരക പുരസ്കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക് പ്രസിഡന്റ് വി. നന്ദകുമാർ സമർപ്പിച്ചു. മെമ്പർ എം.ജി നാരായണൻ കീർത്തി ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു. പെരുവനം കുട്ടൻ മാരാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. കെ. സുജേഷ്, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡന്റ് എം. രാജേന്ദ്രൻ, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, തിരുവഞ്ചിക്കുളം അസി. കമ്മിഷണർ കെ. സുനിൽ കുമാർ കർത്ത , കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർ പ്രസംഗിച്ചു.