thevar-blahayil-kulam-ara

തൃപ്രയാർ: ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ തൃപ്രയാർ തേവർ ബ്ളാഹയിൽ കുളത്തിൽ ആറാട്ട് നടത്തി. തേവരെത്തുന്ന വഴിയോരങ്ങൾ കുരുത്തോലകളാൽ അലങ്കരിച്ചിരുന്നു. പന്തലിട്ട് ചാണകം മെഴുകിയ സ്ഥലത്ത് നിലവിളക്കും നിറപറയുമായി ഭക്തർ തേവരെ വരവേറ്റു. കാട്ടൂർ പൂരം കഴിഞ്ഞ് തിരിച്ചുവരും വഴി കുറുപ്പിന്റെ ഇല്ലത്തെ പറയും പുത്തൻകുളത്തിൽ ആറാട്ടും കഴിഞ്ഞാണ് തേവർ ക്ഷേത്രത്തിൽ തിരിച്ചെത്തിയത്. ചടങ്ങുകൾ പൂർത്തീകരിച്ചാണ് ബ്ളാഹയിൽ കുളത്തിലെത്തി ആറാടിയത്. ആറാട്ടിന് ശേഷം തിരിച്ച് ക്ഷേത്രത്തിലെത്തി. വൈകീട്ട് നിയമവെടിക്ക് ശേഷം കുറുക്കൻ കുളത്തിൽ ആറാടി.

തൃ​പ്ര​യാ​ർ​ ​തേ​വ​രു​ടെ​ ​ചാ​ലു​കു​ത്ത​ൽ​ ​ച​ട​ങ്ങും
രാ​മ​ൻ​കു​ളം​ ​ആ​റാ​ട്ടും​ ​ഇ​ന്ന്

തൃ​പ്ര​യാ​ർ​:​ ​തേ​വ​രു​ടെ​ ​ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​ലെ​ ​പ്ര​ധാ​ന​ ​ആ​ചാ​രം​ ​ചാ​ലു​കു​ത്ത​ൽ​ ​ച​ട​ങ്ങ് ​ഇ​ന്ന് ​ന​ട​ക്കും.​ ​ഉ​ഷ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​തേ​വ​ർ​ ​വ​ല​പ്പാ​ട് ​കോ​ത​കു​ള​ത്ത് ​ആ​റാ​ട്ടി​നെ​ത്തും.​ ​വെ​ന്നി​ക്ക​ൽ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ​റ​യും​ ​ക​ല്ലേ​റും​ ​ക​ഴി​ഞ്ഞാ​ണ് ​വ​ര​വ്.​ ​ആ​റാ​ട്ട് ​ക​ഴി​ഞ്ഞ് ​പൈ​നൂ​ർ​ ​പാ​ട​ത്ത് ​കാ​ർ​ഷി​ക​ ​വൃ​ത്തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചാ​ലു​കു​ത്ത​ൽ​ ​ച​ട​ങ്ങി​ന് ​എ​ഴു​ന്ന​ള്ളും.
തു​ട​ർ​ന്ന് ​അ​വ​കാ​ശി​ക​ളാ​യ​ ​ക​ണ്ണാ​ത്ത് ​ത​റ​വാ​ട്ടി​ൽ​ ​പ​റ​യെ​ടു​പ്പ്.​ ​ശേ​ഷം​ ​പാ​ട​ത്ത് ​ചാ​ലു​കു​ത്ത​ൽ​ ​ച​ട​ങ്ങ്.​ ​ചാ​ലു​കു​ത്ത​ലി​നാ​യി​ ​മാ​റ്റി​വ​ച്ച​ ​സ്ഥ​ല​ത്ത് ​തേ​വ​രു​ടെ​ ​കോ​ലം​ ​വ​ഹി​ച്ച​ ​ദേ​വ​സ്വം​ ​ആ​ന​ ​ത​ന്റെ​ ​കൊ​മ്പ് ​കൊ​ണ്ട് ​മൂ​ന്നു​ ​ത​വ​ണ​ ​മ​ണ്ണ് ​കു​ത്തി​യെ​ടു​ത്തു.​ ​ഇ​ത് ​ഭ​ക്തി​യു​ടെ​യും​ ​ആ​ഹ്ളാ​ദ​ത്തി​ന്റെ​യും​ ​അ​ല​ക​ൾ​ ​തീ​ർ​ക്കും.​ ​കു​ത്തി​യെ​ടു​ക്കു​ന്ന​ ​മ​ണ്ണ് ​ഭ​ക്ത​ർ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ഈ​ ​മ​ണ്ണ് ​കൃ​ഷി​യി​ട​ങ്ങ​ളി​ൽ​ ​നി​ക്ഷേ​പി​ച്ചാ​ൽ​ ​ന​ല്ല​ ​വി​ള​വ് ​ല​ഭി​ക്കു​മെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​ഭൂ​മി​ദേ​വി​യെ​ന്ന് ​സ​ങ്ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന​ ​ചേ​ർ​പ്പ് ​ഭ​ഗ​വ​തി​യു​ടെ​ ​മ​കീ​ര്യം​ ​പു​റ​പ്പാ​ട് ​ദി​ന​ത്തി​ൽ​ ​പെ​രു​വ​നം​ ​ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ​ ​ആ​റാ​ട്ട് ​ക​ഴി​ഞ്ഞ് ​പ​ടി​ഞ്ഞാ​ട്ടു​മു​റി​യി​ലെ​ത്തു​മ്പോ​ൾ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ച​ട​ങ്ങ് ​ന​ട​ത്തി​വ​രാ​റു​ണ്ടെ​ന്ന് ​പ​ഴ​മ​ക്കാ​ർ​ ​പ​റ​യു​ന്നു.
പൈ​നൂ​ർ​ ​പാ​ട​ത്തെ​ ​ചാ​ലു​കു​ത്ത​ലി​ന് ​ശേ​ഷം​ ​തേ​വ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​തി​രി​ച്ചെ​ഴു​ന്ന​ള്ളി​ ​ച​ട​ങ്ങു​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കും.​ ​വൈ​കീ​ട്ട് ​രാ​മ​ൻ​കു​ളം​ ​ആ​റാ​ട്ടി​ന് ​പു​റ​പ്പെ​ടും.​ ​ശേ​ഷം​ ​സ​മു​ദാ​യ​മ​ഠം​ ​പ​റ​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ചെ​ഴു​ന്ന​ള്ളി​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​പ​റ​യെ​ടു​ക്കും.