vote

തൃശൂർ: സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കുന്നതിനും വോട്ടിംഗ് സംബന്ധിച്ചുള്ള ആളുകളുടെ സംശയ ദുരീകരണത്തിനുമായി സ്വീപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ജില്ലയിൽ വോട്ട് വണ്ടി പര്യടനത്തിന് തുടക്കമായി.

സമ്മതിദായകരുടെ വോട്ടിംഗ് സംബന്ധമായ സംശയങ്ങൾ ദുരീകരിച്ച് വോട്ടിന്റെ പ്രധാന്യം ജനങ്ങളിലേക്കെത്തിക്കുക, ഹരിത തിരഞ്ഞെടുപ്പ് സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നിവയ്ക്കാണ് വോട്ട് വണ്ടി പ്രാധാന്യം നൽകുന്നത്. പരിപാടിയിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നതിന് വാഹനത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണവും ഹരിത തിരഞ്ഞെടുപ്പ് ഗാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. നമ്മുടെ വോട്ടാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി, വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന് ശക്തി പകരൂ എന്നീ സന്ദേശങ്ങൾ വോട്ടു വണ്ടിയിലൂടെ ജനങ്ങളിലെത്തിക്കും. വോട്ടിംഗ് മെഷീൻ പരിചയപ്പെടുന്നതിനും മാതൃകാ വോട്ടിംഗിനും പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ട് വണ്ടി പ്രചാരണം നടത്തും. വോട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ച് ജില്ലയിൽ 100 ശതമാനം ഹരിത പോളിംഗ് ഉറപ്പാക്കുകയാണ് വോട്ട് വണ്ടിയുടെ ലക്ഷ്യം. കന്നി വോട്ടർമാരുടെ സംശയങ്ങൾ ദുരീകരിച്ച് വോട്ട് ചെയ്യാൻ പ്രോത്സാഹനം നൽകും. വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ സ്വീപ്പിന്റെയും ശുചിത്വമിഷന്റെയും പ്രതിനിധികൾ വോട്ട് വണ്ടിയിലുണ്ടാകും. തിരഞ്ഞെടുപ്പ് ഓഫീസറും സ്വീപ്പ് ചെയർമാനുമായ ജില്ലാ കളക്ടർ എസ് ഷാനവാസ് വോട്ട് വണ്ടി ഫ്‌ളാഗ് ഒഫ് ചെയ്തു.

89​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 89​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 215​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 1683​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 51​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 87​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ ​ഒ​രാ​ൾ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​ഒ​രാ​ൾ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ 176​ ​പേ​ർ​ ​പു​തു​താ​യി​ ​ചി​കി​ത്സ​യി​ൽ​ ​പ്ര​വേ​ശി​ച്ച​തി​ൽ​ 41​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ 135​ ​പേ​ർ​ ​വീ​ടു​ക​ളി​ലു​മാ​ണ്.​ 4135​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്ത​ത്.