കയ്പമംഗലം: എൽ.ഡി.എഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി ഇ.ടി. ടൈസൺ മാസ്റ്റർ കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കയ്പമംഗലം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പി.എം. അഹമ്മദ്, എം.സി. ശശിധരൻ, ബി.എസ്. ശക്തിധരൻ, എം.ഡി. സുരേഷ് മാസ്റ്ററും, പെരിഞ്ഞനത്ത് ടി.പി. രഘുനാഥ്, ടി.കെ.രമേഷ് ബാബു, ടി.കെ. രാജു, സായിദ മുത്തുകോയ തങ്ങൾ, സി.എസ്. സലീഷ് എന്നിവരും അനുഗമിച്ചു.