പുന്നംപറമ്പ്: ശബരിമലയെ തകർത്ത പിണറായി വിജയന്റെ സർക്കാർ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അധികാരത്തിൽ ഉണ്ടാകില്ലെന്ന് രമ്യ ഹരിദാസ് എം.പി. യു.ഡി.എഫ് തെക്കുംകര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ ഹരിദാസ് എം.പി. മണ്ഡലം ചെയർമാൻ പി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി.
സ്ഥാനാർത്ഥി അനിൽ അക്കര എം.എൽ.എ, നേതാക്കളായ ജിജോ കുരിയൻ, തോമസ് പുത്തൂർ, പി.ജെ. രാജു, ടി.എ. ശങ്കരൻ, വറീത് ചിറ്റിലപ്പിള്ളി, സുനിൽ ജെയ്ക്കബ്, വി.ആർ. ശ്രീകാന്ത്, വി.എം. കുരിയാക്കോസ്, വർഗീസ് വകയിൽ, വി.എ. ഷാജി, കെ. ചന്ദ്രശേഖരൻ, എ.ആർ. കൃഷ്ണൻകുട്ടി, പി.എഫ്. റഫീക്ക്, പി.ടി. മണികണ്ഠൻ, ഷൈബി ജോൺസൻ, ലീന ജെറി, ഒ. ശ്രീകൃഷ്ണൻ, ജോണി ചിറ്റിലപ്പിള്ളി, പി.വി. വിനയൻ, കെ.ആർ. സന്ദീപ്, എം.ജെ. ഐസക്ക്, സണ്ണി മാരിയിൽ തുടങ്ങിയവർ പങ്കെടുത്തു.