ചേലക്കര: യു.ഡി.എഫ് ചേലക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥി സി.സി. ശ്രീകുമാറിന്റെ കാൽനട പ്രചാരണ ജാഥ ഇന്ന് രാവിലെ എട്ടിന് വള്ളത്തോൾ നഗറിൽ നിന്ന് ആരംഭിക്കും. മാർച്ച് 26ന് വൈകീട്ട് ആറിന് മേപ്പാടത്തു നിന്നുള്ള വമ്പിച്ച റാലിയോടെ ചേലക്കരയിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമ്യ ഹരിദാസ് എം.പി, പ്രശസ്ത സിനിമാ താരം സലിം കുമാർ എന്നിവർ പങ്കെടുക്കും.