എടമുട്ടം: കഴിമ്പ്രം വി.പി.എം. എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം. കെ മനോജ് മാസ്റ്റർ, അദ്ധ്യാപികയായ നൈസി ടീച്ചർ എന്നിവർക്ക് യാത്രഅയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സി. പി സുദർശൻ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഷൈൻ നെടിയിരിപ്പിൽ, ഫാത്തിമ സലിം എന്നിവരെ ആദരിച്ചു. തുടർന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാര സമർപ്പണം നടത്തി. പ്രേംകുമാർ തൈപ്പറമ്പത്ത്, സുബില പ്രസാദ്, റെനിത നാഥ്, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ എന്നിവർ സംസാരിച്ചു.