
തൃശൂർ : മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ടു തെരെഞ്ഞെടുപ്പുകളിലും മന്ത്രി സി. രവിന്ദ്രനാഥ് വിജയിച്ച പുതുക്കാട് ഹാട്രിക് വിജയം നേടാൻ എൽ. ഡി. എഫ് പ്രചാരണം കൊഴുപ്പിക്കുമ്പോൾ ആട്ടിമറിക്കായി യു. ഡി. എഫും എൻ. ഡി. എ യും ശക്തമായി തന്നെ രംഗത്ത്.മത്സര രംഗത്ത് നിന്ന് മറിയ രവീന്ദ്ര നാഥിനു പകരം മണ്ഡലത്തിൽ ഏറെ സുപരിചിതനായ കെ. കെ. രാമചന്ദ്രൻ ആണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി. കെ. പി. സി. സി സെക്രട്ടറി സുനിൽ അന്തിക്കാട് യു. ഡി എഫിനും ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എൻ. ഡി. എ ക്ക് വേണ്ടിയും കളം നിറഞ്ഞുണ്ട്. എൽ. ഡി. എഫിന്റെയും എൻ. ഡി. എയുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ ഉള്ളവർ ആണ് എന്നത് നേട്ടമായി അവർ വിലയിരുത്തുമ്പോൾ ജില്ലയിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകൻ എന്ന നിലയിൽ സുനിൽ അന്തിക്കാട് സുപരിചിതനാണ്. ജില്ലയിൽ കഴിഞ്ഞ തവണ എൽ. ഡി. എഫ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലം കൂടിയാണ് പുതുക്കാട്. ചിട്ടയായ പ്രവർത്തനത്തിലൂടെ ഭൂരിപക്ഷം നില നിർത്താനുള്ള പരിശ്രമത്തിലാണ് എൽ. ഡി. എഫ്. അതേ സമയം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ഉണ്ടായിരുന്ന തർക്കങ്ങൾ അവസ്നിപ്പിച്ചു യു. ഡി. എഫ് ശക്തമായി തന്നെ പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. ബി. ജെ. പിയും പ്രതീക്ഷയിലാണ്.കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പിലും ലോക് സഭ തിരെഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ആണ് എൻ. ഡി. എ ക്ക് ഉണ്ടായത്.