kamal
കമൽ

തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം എല്ലാവരും ആഗ്രഹിക്കുന്നതായി സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ കമൽ. തൃശൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി പി. ബാലചന്ദ്രന്റെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമത നഗറിൽ കൊച്ചു കുട്ടികൾ ചുവന്ന പൂക്കളുമായി പി. ബാലചന്ദ്രനെ സ്വീകരിച്ചു. സ്ത്രീകൾ കണിക്കൊന്ന പൂക്കളും കണിവെള്ളരിയും വച്ച താലവുമായി സ്ഥാനാർത്ഥിയെ വരവേറ്റു. മന്ത്രി വി.എസ്. സുനിൽകുമാറും ഒപ്പമുണ്ടായിരുന്നു.
നേതാക്കളായ പി.കെ. ഷാജൻ, അഡ്വ. കെ.ബി. സുമേഷ്, കെ.വി. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതൂർക്കര, എൽതുരുത്ത്, കാനാട്ടുകര, ശങ്കരം കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലും പി. ബാലചന്ദ്രൻ തുറന്ന വാഹനത്തിൽ പര്യടനം നടത്തി.