election

തൃശൂർ: സ്വതന്ത്രരടക്കമുള്ള സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു. സ്ഥാനാർത്ഥികളുടെ മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ചിഹ്നം എന്നിവ യഥാക്രമത്തിൽ


1 ചേലക്കര : കെ. രാധാകൃഷ്ണൻ (സി.പി.എം) - ചുറ്റികയും അരിവാളും നക്ഷത്രവും, സി.സി. ശ്രീകുമാർ (കോൺഗ്രസ്) - കൈ, ഷാജുമോൻ വട്ടേക്കാട് (ബി.ജെ.പി) - താമര, ചന്ദ്രൻ തിയ്യത്ത് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ)- താക്കോൽ.

2. കുന്നംകുളം : അഡ്വ. കെ.കെ. അനീഷ് കുമാർ (ബി.ജെ.പി) - താമര. കെ. ജയശങ്കർ (കോൺഗ്രസ്) - കൈ. എ.സി. മൊയ്തീൻ (സി.പി.എം)- ചുറ്റികയും അരിവാളും നക്ഷത്രവും. വി.എസ്. അബൂബക്കർ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ) - താക്കോൽ, ജയിംസ് പാണാടൻ (സ്വതന്ത്രൻ) - ഊന്നുവടി, മൊയ്തീൻ കെ.എം, (സ്വതന്ത്രൻ) -കുടം, എ.കെ. മൊയ്തീൻകുട്ടി (സ്വതന്ത്രൻ) - പ്രഷർ കുക്കർ.

3. ഗുരുവായൂർ: എൻ.കെ. അക്ബർ (സി.പി.എം) - ചുറ്റികയും അരിവാളും നക്ഷത്രവും, അഡ്വ. കെ.എൻ.എ. ഖാദർ (മുസ്‌ലിം ലീഗ്) - ഏണി, അഷ്‌റഫ് വടക്കൂട്ട് (എസ്.ഡി.പി.ഐ) - താക്കോൽ, എം. കുമാർ, (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോർച്ച്, ദിലീപ് നായർ (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി) - ടെലിവിഷൻ, ആന്റണി (സ്വതന്ത്രൻ) - ഊന്നുവടി.

4. മണലൂർ: അഭയൻ മണലൂർ (ബഹുജൻ സമാജ് പാർട്ടി) - ആന, മുരളി പെരുനെല്ലി (സി.പി.എം) - ചുറ്റികയും അരിവാളും നക്ഷത്രവും, എ.എൻ. രാധാകൃഷ്ണൻ (ബി.ജെ.പി) - താമര, വിജയ് ഹരി (കോൺഗ്രസ്) - കൈ, പി. ഫൈസൽ ഇബ്രാഹിം (എസ്.ഡി.പി.ഐ) - കത്രിക, ദേവരാജൻ മൂക്കോല (സ്വതന്ത്രൻ) - പൈനാപ്പിൾ.

5. വടക്കാഞ്ചേരി: അനിൽ അക്കര (കോൺഗ്രസ്)- കൈ, ടി.എസ്. ഉല്ലാസ് ബാബു (ബി.ജെ.പി) - താമര, സേവ്യർ ചിറ്റിലപ്പിള്ളി (സി.പി.എം) - ചുറ്റികയും അരിവാളും നക്ഷത്രവും, ഹാജി അബൂബക്കർ കുണ്ടുക്കാടൻ (സ്വതന്ത്രൻ) - ഫുട്‌ബോൾ.

6. ഒല്ലൂർ: അഡ്വ. ബി. ഗോപാലകൃഷ്ണൻ, (ബി.ജെ.പി) - താമര, ജോസ് വള്ളൂർ (കോൺഗ്രസ്) - കൈ, കെ. രാജൻ (സി.പി.ഐ)- ധാന്യക്കതിരും അരിവാളും, പി.കെ. സുബ്രഹ്മണ്യൻ (ബഹുജൻ സമാജ് പാർട്ടി) - ആന, കെ.കെ. ജോർജ് കാക്കശ്ശേരി (സ്വതന്ത്രൻ) - പൈനാപ്പിൾ, ബെന്നി കോടിയാട്ടിൽ (സ്വതന്ത്രൻ) - ഓട്ടോറിക്ഷ.

7. തൃശൂർ: പത്മജ വേണുഗോപാൽ (കോൺഗ്രസ്) - കൈ, പി. ബാലചന്ദ്രൻ (സി.പി.ഐ) - ധാന്യക്കതിരും അരിവാളും, സുരേഷ്‌ ഗോപി (ബി.ജെ.പി) - താമര, തൃശൂർ മുകുന്ദൻ (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി) - വജ്രം, അജിത് മേനോൻ പൊന്നേംകാട്ടിൽ (സ്വതന്ത്രൻ) - ഓട്ടോറിക്ഷ.

8. നാട്ടിക: സി.സി. മുകുന്ദൻ (സി.പി.ഐ) - ധാന്യക്കതിരും അരിവാളും. ലോചനൻ അമ്പാട്ട് (ബി.ജെ.പി) - താമര, വിമൽ മല്ലിക വിജയൻ (ബഹുജൻ സമാജ് പാർട്ടി) - ആന, അഡ്വ. സുനിൽ ലാലൂർ (കോൺഗ്രസ്) - കൈ, സി.എസ്. ജിതേഷ്‌കുമാർ (സ്വതന്ത്രൻ) - ഫുട്‌ബോൾ, ശിവരത്‌നൻ ആലത്തി (സ്വതന്ത്രൻ) - ഊന്നുവടി.

9. കയ്പമംഗലം: ഇ.ടി. ടൈസൺ മാസ്റ്റർ, (സി.പി.ഐ)- ധാന്യക്കതിരും അരിവാളും, തങ്കമണി തറയിൽ (ബഹുജൻ സമാജ് പാർട്ടി)- ആന, ശോഭ സുബിൻ (കോൺഗ്രസ്) - കൈ, എം.കെ. അസ്ലം, (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ) - ഗ്യാസ് സിലിണ്ടർ, സി.ഡി. ശ്രീലാൽ, (ബി.ഡി.ജെ.എസ്) - ഹെൽമെറ്റ്, എം.കെ. ഷമീർ (എസ്.ഡി.പി.ഐ) - താക്കോൽ.


10. ഇരിങ്ങാലക്കുട: ഡോ. ജേക്കബ് തോമസ് (ബി.ജെ.പി) - താമര, പ്രൊഫ. ആർ. ബിന്ദു (സി.പി.എം) -ചുറ്റികയും അരിവാളും നക്ഷത്രവും, അഡ്വ. തോമസ് ഉണ്ണിയാടൻ (കേരള കോൺഗ്രസ്)- ട്രാക്ടർ ഓടിക്കുന്ന കർഷകൻ, ജോഷി എലുവത്തിങ്കൽ (സ്വതന്ത്രൻ)- ഊന്നുവടി, എം. ബിന്ദു (സ്വതന്ത്രൻ) - ഫുട്‌ബോൾ, വി. ബിന്ദു (സ്വതന്ത്രൻ) - ബാറ്റ്‌സ്മാൻ, വാക്‌സറിൻ പെരേപ്പാടൻ (സ്വതന്ത്രൻ) - ഓട്ടോറിക്ഷ.

11. പുതുക്കാട്: എ. നാഗേഷ് (ബി.ജെ.പി) - താമര, പി.സി. പുഷ്പാകരൻ, (ബഹുജൻ സമാജ് പാർട്ടി) - ആന, കെ.കെ. രാമചന്ദ്രൻ (സി.പി.എം) - ചുറ്റികയും അരിവാളും നക്ഷത്രവും, സുനിൽ അന്തിക്കാട് (കോൺഗ്രസ്)- കൈ, രാജേഷ് അപ്പാട്ട് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്) - റെഡ്സ്റ്റാർ,

12. ചാലക്കുടി: എം.എസ്. അശോകൻ (ബഹുജൻ സമാജ് പാർട്ടി) - ആന, ഡെന്നീസ് കെ. ആന്റണി കേരള കോൺഗ്രസ് (എം)- രണ്ടില. സനീഷ് കുമാർ ജോസഫ് (കോൺഗ്രസ്) - കൈ, ഉണ്ണിക്കൃഷ്ണൻ കെ.എ (ഭാരത ധർമ്മ ജന സേന) - ഹെൽമറ്റ്, ധർമ്മജൻ പി കെ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ( കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോർച്ച്, ചെറിയ (സ്വതന്ത്രൻ) - ട്രാക്ടർ ഓടിക്കുന്ന കർഷകൻ. ജോഷി വട്ടോലി (സ്വതന്ത്രൻ)- തെങ്ങിൻതോട്ടം, ടി.എൻ. രാജൻ (സ്വതന്ത്രൻ) - ടെലിവിഷൻ, റോസിലിൻ (സ്വതന്ത്രൻ) - പൈനാപ്പിൾ.

13. കൊടുങ്ങല്ലൂർ: എം.പി. ജാക്‌സൺ (കോൺഗ്രസ്)- കൈ, രമ്യ മോഹനൻ (ബഹുജൻ സമാജ് പാർട്ടി)- ആന. സന്തോഷ് ചെറാക്കുളം (ബി.ജെ.പി) - താമര. അഡ്വ. വി.ആർ. സുനിൽകുമാർ (സി.പി.ഐ) - ധാന്യക്കതിരും അരിവാളും. ഒ.എം. ശ്രീജ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ( കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോർച്ച്. രാജൻ പൈനാട്ട് (സ്വതന്ത്രൻ) - ഡിഷ് ആന്റിന.