1

വടക്കാഞ്ചേരി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി പര്യടനത്തിനിടെ

വടക്കാഞ്ചേരി: നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി തെക്കുംകര പഞ്ചായത്തിലും നഗരസഭ വടക്കാഞ്ചേരി മേഖലയിലും പര്യടനം നടത്തി. തെക്കുംകര വെടിപ്പാറ കോളനിയിൽ നിന്നും രാവിലെ പര്യടനം ആരംഭിച്ചു. എല്ലാ ബൂത്തിലും ഒരോ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. വെടിപ്പാറ, പറമ്പായി, നായരങ്ങാടി, പനങ്ങാട്ടുകര, അടങ്ങളം, തെക്കുംകര വടക്കുമുറി, പുന്നംപറമ്പ്, മേപ്പാടം, ഊരോക്കാട്, കുണ്ടുകാട്, പുല്ലംകണ്ടം, വീരോലിപ്പാടം, മലാക്ക, മണലിത്തറ, കാഞ്ഞിരം, വിരുപ്പാക്ക, കരുമത്ര, മങ്കര എന്നിവടങ്ങളിൽ പര്യടനം നടത്തി.

ഉച്ചതിരിഞ്ഞ് നഗരസഭയിലെ മങ്കര, എങ്കക്കാട്, മാരാത്തുകുന്ന്, അകമല, പരുത്തിപ്ര, ഊത്രാളിക്കാവ്, ചുള്ളിക്കാട്, ഈഞ്ചലോടി, മുക്കിലക്കാട്, പാറപ്പുറം, വടക്കാഞ്ചേരി, ഇരട്ടക്കുളങ്ങര, അക്കോളനി, വേട്ടാംകോട് കോളനി, കുമ്പളങ്ങാട് കനാൽപ്പുറം, ചരൽപറമ്പ്, റെയിൽവേ, അമ്മാട്ടി, ഗാന്ധിനഗർ എന്നിവിടങ്ങളിൽ പര്യടനം നടത്തി പുല്ലാനിക്കാട് സമാപിച്ചു .

നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സി പി.എം ജില്ലാ കമ്മിറ്റിയംഗം മേരി, സി.പി.എം ഏരിയാ സെക്രട്ടറി ഡോ. കെ.ഡി. ബാഹുലേയൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. വിനയൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, എം. ഗിരിജാദേവി, എം.വി. അരവിന്ദാക്ഷൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

ഇന്ന് അവണൂർ പഞ്ചായത്തിലും നഗരസഭ മുണ്ടത്തിക്കോട് മേഖലയിലും പര്യടനം നടത്തും.