തിരുവില്വാമല: സാഹിത്യകാരൻ വടക്കേകൂട്ടാല നാരായണൻകുട്ടി നായർ എന്ന വി.കെ എന്നിന്റെ പത്നി വേദവതിയമ്മയുടെ അനുഗ്രഹം വാങ്ങി എൻ.ഡി.എ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട് തിരുവില്വാമല പഞ്ചായത്ത് പര്യടനം ആരംഭിച്ചു. അതുല്യ പ്രതിഭയായ വി.കെ.എന്നിനെ സർക്കാർ അവഗണിക്കുകയാണ്. വി.കെ.എന്നിന്റെ സ്മാരക മന്ദിരം ശോച്യാവസ്ഥയിൽ ആയതിനു പിന്നിലെ രാഷ്ട്രീയ ഇടപെടലുകൾ അന്വേഷണ വിധേയമാക്കേണ്ടതാണ്. നിർമ്മാണം പൂർത്തിയാക്കി പത്തുവർഷം ആവും മുമ്പേ തകർന്ന മന്ദിരം അഴിമതിയുടെ നേർ സാക്ഷ്യമാണെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. വി.കെ.എന്നിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വേദവതിയമ്മക്ക് ഉറപ്പുനൽകി.