തൃപ്രയാർ: ഏഴാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. വിവിധ ഭാഷകളിലും വിവിധ ഫെസ്റ്റിവലികളിലുമായി പ്രദർശിപ്പിച്ച 14 ചലച്ചിത്രങ്ങളും രണ്ട് മലയാള ചലച്ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. മേളയിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരമായി ഫെസ്റ്റിവൽ ബാഗും ബുക്കും നൽകി. രാവിലെ നടന്ന ചടങ്ങിൽ എഴുത്തുകാരൻ മോചിത മോഹനൻ മലയാള സർവകലാശാല ജേർണലിസം വിദ്യാർത്ഥി റിത്വിക് നാഥിന് നൽകി പ്രകാശനം നിർവഹിച്ചു. വൈകീട്ട് പേഴ്‌സണൽ ഷോപ്പർ പ്രദർശിപ്പിച്ചു.