suresh-gopy

തൃശൂർ : സ്ഥാനാർത്ഥി പര്യടനം തുടങ്ങാൻ കഴിയാതെ എൻ. ഡി. എ സുരേഷ് ഗോപിയുടെ വരവ് കാത്ത് പ്രവർത്തകർ.മറ്റു മുന്നണികൾ പ്രചാരണ രംഗത്ത് വളരെ മുന്നോട്ട് പോയിട്ടും സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ്. അസുഖം മൂലം വിശ്രമത്തിലായ സുരേഷ് ഗോപി ഇന്ന് വൈകിട്ട് എത്തുമെന്നാണ് അവസാനം ലഭിച്ച. വിവരം.നാളെ രാവിലെ ക്ഷേത്ര ദർശനം നടത്തി വൈകിട്ട് പ്രചരണത്തിന് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. വൈകിട്ട് നാലു മണിക്ക് ശക്തൻ പ്രതിമയിൽ ഹാരമർപ്പിച്ച ശേഷം റോഡ് ഷോ നടത്താനാണ് തീരുമാനം

കഴിഞ്ഞ ലോക് സഭ തെരെഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം ആണ് പ്രഖ്യാപനം ഉണ്ടായതെങ്കിൽ ഇത്തവണ നേരത്തെ പ്രഖ്യാപനം ഉണ്ടായെങ്കിലും പ്രചാരണം കൊഴുപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇനി വളരെ കുറച്ചു ദിവസം മാത്രമാണ് പ്രചാരണത്തിനു ഉള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം ആണ് തൃശൂർ. നിലവിലെ സാഹചര്യത്തിൽ ഓട്ട പ്രദക്ഷിണം മാത്രം ആണ് സാധിക്കുക എന്നാൽ സ്ഥാനാർത്ഥി എത്തിയാൽ രണ്ടു ദിവസം കൊണ്ട് തന്നെ മറ്റ് മുന്നണികളെ മറികടക്കാൻ സാധിക്കുമെന്ന് ബി. ജെ. പി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ എൽ. ഡി. എഫിനെ മൂനാം സ്ഥാനത്തേക്ക് പിന്തള്ളി എൻ. ഡി. എ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആ ആത്മവിശ്വാസം ആണ് സുരേഷ് ഗോപിയെ ഒരിക്കൽ കൂടി മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത്. കേന്ദ്ര നേതാക്കളുടെ സമ്മർദ്ദം മൂലം ആണ് സുരേഷ് ഗോപി മത്സരിക്കാൻ തയ്യാറായത്. കോർപറേഷൻ തിരെഞ്ഞെടുപ്പിൽ വേണ്ടത്ര മികവ് തെളിയിക്കാൻ തെളിക്കാൻ സാധിച്ചിരുന്നില്ല എന്നാൽ സുരേഷ് ഗോപിയുടെ താരപ്രഭയിലൂടെ വോട്ട് നേടാൻ കഴിയുമ്മെന്ന പ്രതീക്ഷയാണ് ഉള്ളത്.

.