തൃപ്രയാർ: ഇന്ന് രാവിലെ ജ്ഞാനപ്പിള്ളി മന, കുന്നത്ത്മന പറകൾക്കുശേഷം തേവർക്ക് കുട്ടൻ കുളത്തിൽ ആറാട്ടും ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി പൂജയും നടക്കും. തുടർന്ന് പുത്തൻകുളത്തിലെ ആറാട്ടും കഴിഞ്ഞ് തിരിച്ചെത്തി ക്ഷേത്രചടങ്ങുകൾ നടക്കും. വൈകീട്ട് സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ അക്കരെ കടന്ന് തന്ത്രി ഇല്ലമായ കീഴ്പ്പിള്ളിക്കര തരണനല്ലൂർ പടിഞ്ഞാറെ മനക്കലേക്ക് എഴുന്നള്ളും. ആമലത്തുപടിക്കൽ നിയമവെടി കഴിഞ്ഞ് ചെറുമുക്ക് മന, പായ്ക്കാട്ട് മന എന്നിവിടങ്ങളിൽ നിന്നും പറ സ്വീകരിക്കും. തന്ത്രി ഇല്ലത്തെ പൂജക്ക് ശേഷം ചെമ്പിലാറാട്ട്, അവിടെ നിന്നും ഭഗവാൻ വൈറ്റിലാശ്ശേരി നിയമവെടിയും കഴിഞ്ഞ് ആവണങ്ങാട്ട് കളരിയിലെ പറ സ്വീകരിക്കും. ശ്രീ വിഷ്ണുമായ ഭഗവാനെയും കൂട്ടി മുരിയാംകുളങ്ങര ക്ഷേത്രം വഴി തിരിച്ചെത്തും.