obituary

കൊടുങ്ങല്ലൂർ : ശാന്തിപുരം സാഹിബിന്റെ പള്ളി കടമ്പോട്ട് ഇസ്മയിൽ ഹാജി മകനും കോൺഗ്രസ് നേതാവുമായ അഹമ്മദ് മൊയ്തീൻ (71) നിര്യാതനായി. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും സേവാദൾ ചെയർമാനുമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കേരള നദ് വത്തുൽ മുജാഹിദീൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ഭാര്യ: ഡോ. ഐഷ (അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്). മക്കൾ: സജി അഹമ്മദ് (റെഡ്ക്രസന്റ് അബുദാബി), ഇജാസ് അഹമ്മദ് (ഖത്തർ), ഡോ. അസ്‌ലം അഹമ്മദ് (ഗവ. ഹോസ്പിറ്റൽ മംഗലാപുരം). മരുമക്കൾ: സനം, ഹർഷ, ഷാസിൻ. സഹോദരങ്ങൾ : പ്രൊഫ. കെ.ഐ അബ്ദുള്ള, കെ.ഐ. അബ്ദുൾ റഹിമാൻ കുട്ടി (കോൺഗ്രസ് ന്യൂന പക്ഷ സെൽ, ജില്ലാ ട്രഷറർ), കെ.ഐ അബ്ദുൾ കാദർ, കെ.ഐ അബ്ദുൾ സലാം, കെ.ഐ അബൂബക്കർ.