nattika-arikkiri-temple
ആരിക്കിരി ക്ഷേത്രത്തിൽ താലം എഴുന്നള്ളിപ്പ്

തൃപ്രയാർ: നാട്ടിക ആരിക്കിരി ശ്രീപള്ളത്ത് പാറപ്പൻ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് താലം എഴുന്നള്ളിപ്പ് നടത്തി. പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്ത് നിന്നും വാദ്യമേളങ്ങളോടുകൂടി താലം ഭഗവതിയുടെ സന്നിധിയിലേക്ക് എഴുന്നള്ളിച്ചു. കുട്ടൻ കുളങ്ങര അർജുനൻ തിടമ്പേറ്റി. ക്ഷേത്രം ഭാരവാഹികളായ എ.എസ് പത്മപ്രഭ, പി.കെ ഹരിഹരൻ, എ.പി രാമകൃഷ്ണൻ, പി.ആർ രവീന്ദ്രൻ, ഇ.വി ധർമ്മൻ, പി.ആർ രഞ്ജൻ, പി.വി സത്യൻ എന്നിവർ നേതൃത്വം നൽകി.