അന്തിക്കാട്: ആറാട്ടുപുഴ പൂരത്തിലെ മുഖ്യപങ്കാളിയായ ചുരക്കോട് ഭഗവതി ക്ഷേത്രത്തിൽ അന്തിക്കാട് ഭഗവതിക്ക് ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. തന്ത്രി പഴങ്ങാ പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പാദൂർ മഠം രാമചന്ദ്രൻ നമ്പൂതിരി ചുരക്കോട് ക്ഷേത്രത്തിൽ അന്തിക്കാട് ഭഗവതിയെ പറ നിറച്ച് പുഷ്പരാധന നടത്തി സ്വീകരിച്ചു. ഇരു ദേവിമാരുടെയും കുട്ടി എഴുന്നെള്ളിപ്പ്, അന്തിക്കാട് ഭഗവതിയും ചുരക്കോട് ഭഗവതിയും ഉപചാരം ചൊല്ലലും നടന്നു. ചടങ്ങുകൾക്ക് ദേവസ്വം ഓഫീസർ പ്രകാശൻ മുല്ലനേഴി, പ്രസിഡന്റ് വിശ്വനാഥൻ പള്ളിപറമ്പിൽ, സെക്രട്ടറി കല്ലാറ്റ് ഭരതൻ, സനോജ് കല്ലാറ്റ്, സുധനൻ എരണേഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.