innocent

ഇരിങ്ങാലക്കുട: ഫേസ് ബുക്കിലും മറ്റും തന്നെ പറ്റി വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടനും മുൻ എം.പിയുമായ ടി.വി ഇന്നസെന്റ്
സൈബർ സെല്ലിൽ പരാതി നൽകി. തൃശൂർ റൂറൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കാണ് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി പ്രവർത്തിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ യു.ഡി.എഫിനെ പിൻതുണയ്‌ക്കുന്നു എന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയെന്നും വ്യാജ പോസ്റ്റുകളും പ്രസ്താവനകളും തന്റേതെന്ന രീതിയിൽ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞിരുന്നു. തുടർന്നും വ്യാജ പ്രചരണം നടത്തുന്നതിനാലാണ് സൈബർ സെല്ലിൽ പരാതി നൽകുന്നതെന്ന് ഇന്നസെന്റ് വ്യക്തമാക്കി.