പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ നിന്ന് ഈ അദ്ധ്യയന വർഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് മുല്ലശ്ശേരി ബി.ആർ.സി വ്യാഴാഴ്ച വൈകീട്ട് 2.30ന് യാത്രഅയപ്പ് നൽകുന്നു. ബി.ആർ.സി ഹാളിൽ നടക്കുന്ന ആദരം 2021ൽ ഡോ. സി. മധുസൂദനൻ (ഫാക്കൽറ്റി, ഡയറ്റ് തൃശൂർ), സി.ടി. ജാൻസി (എച്ച്.എം., ജി.യു.പി.എസ്.പെരുവല്ലൂർ),
സി.ജെ. ജോബി (എച്ച്.എം, എൽ.എഫ്.എൽ.പി.എസ് പാവറട്ടി), പി.എസ്. മോളി (എച്ച്.എം, ജിഎൽപിഎസ്, കാക്കശ്ശേരി), ടി.കെ. ശാന്ത (എച്ച്.എം, ജി.എം.യു.പി.എസ് കുണ്ടഴിയൂർ), റോസ് മേരി ജോബ് (എച്ച്.എം, ജി.എച്ച്.എസ്.എസ് എളവള്ളി), കെ.ജെ. ബീന (എച്ച്.എം, സെന്റ് മേരീസ് എൽ.പി.എസ് പുതുമനശ്ശേരി) എന്നിവർക്കാണ് യാത്രഅയപ്പ് നൽകുന്നത്.