
തൃശൂർ: ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറായി ദേവിദാസ് വാരിയരെ ബോർഡ് ഒഫ് ഡയറക്ടേഴ്സും ഷെയർ ഹോൾഡേഴ്‌സും നിയമിച്ചു. 1993ൽ മാനേജ്‌മെന്റ് ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് 28 വർഷത്തെ പ്രവർത്തനപാരമ്പര്യമുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവർ (ആയുഷ്), കാമ ആയുർവേദ തുടങ്ങിയവയുമായുള്ള ബിസിനസ് സഹകരണത്തിലും എ.വി.പി യൂറോപ്പിന്റെ സ്ഥാപനത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എ.വി.പി സ്ഥാപകൻ ആര്യവൈദ്യൻ പി.വി. രാമവാരിയരുടെ പൗത്രനും മുൻ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ പി.വി. ചന്ദ്രശേഖരവാരിയരുടെ മകനും മുൻ സി.എം.ഡി ഡോ. പി.ആർ കൃഷ്‌ണകുമാറിന്റെ അനന്തരവനുമാണ്.