ചാലക്കുടി: മീനമാസ സൂര്യൻ തലയ്ക്ക് മീതെ കത്തി ജ്വലിക്കുമ്പോഴും ആവേശം തെല്ലും കുറയാതെ തിരഞ്ഞെടുപ്പ് പ്രചാരണം. പര്യടനങ്ങളിലായിരുന്നു വ്യാഴാഴ്ചയും സ്ഥാനാർത്ഥികളുടെ ശ്രദ്ധ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണി ചാലക്കുടി നഗരസഭാ പ്രദേശത്ത് പര്യടനം നടത്തി. വെട്ടുകടവ് കാനറി നഗർ, ചേനത്തുനാട്, സൗത്ത് ജംഗ്ഷൻ, കോട്ടാറ്റ്, തച്ചുടപറമ്പ്, പടിഞ്ഞാറെ ചാലക്കുടി, വി.ആർ. പുരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രചരണം. സി.ഐ.ടി.യു കൊടകര ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, കമ്മിറ്റി അംഗം എം.വി. ഗംഗാധരൻ, എൽ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ഐനിക്കൽ, പി.എം. ശ്രീധരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

സനീഷിന്റെ പര്യടനം പരിയാരത്ത്

പരിയാരം പഞ്ചായത്തിലായിരുന്നു ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫിന്റെ വ്യാഴാഴ്ചയിലെ പര്യടനം. കർണാടക മുൻ എംഎൽഎയും ചാലക്കുടി നയോജക മണ്ഡലം നിരീക്ഷകനുമായ ഐവാൻ നിഗിലി ഉദ്ഘാടനം ചെയ്തതോടെയായിരുന്നു പര്യടനത്തിന് തുടക്കം. പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രിൻസ് മുണ്ടൻമാണി അദ്ധ്യക്ഷനായി.
എബി ജോർജ്, അഡ്വ. സി.ജി. ബാലചന്ദ്രൻ, പി.കെ. ഭാസി, ജയിംസ് പോൾ, ഒ.എസ്. ചന്ദ്രൻ, ഡേവിസ് കരിപ്പായി, ഷോൺ പല്ലിശ്ശേരി, അനിൽ പരിയാരം, ജോൺസൻ കണ്ടകുളത്തി, ഷൈജി ബോസ്, കെ.ടി. വർഗീസ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഐ.ഐ. അബ്ദുൾ മജീദ്,​ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗബ്രിയേൽ കിഴക്കൂടൻ തുടങ്ങി നിരവധി നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

എലിഞ്ഞപ്രയിൽ നിന്നും തുടങ്ങിയ പര്യടനം, ചൗക്ക, നായരങ്ങാടി, പരിയാരം, കാഞ്ഞിരപ്പിള്ളി, കൊന്നക്കുഴി, പീലാർമുഴി തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോയി.

കൊടകരയിൽ ഉണ്ണിക്കൃഷ്ണൻ

കോടശേരി, കൊടകര പഞ്ചായത്തുകളിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ പര്യടനം. രണ്ടുകൈയിൽ നിന്നാരംഭിച്ച പ്രചാരണം കുറ്റിച്ചിറ, വയലാത്ര, എലിഞ്ഞിപ്ര, മേച്ചിറ, വട്ടേക്കാട്, വല്ലാപ്പാടി, അഴകം, കാവിൽ, മനക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി.