പാവറട്ടി: ഫെയ്‌സ് ഓഫ് പുതുമനശ്ശേരിയുടെ നേതൃത്വത്തിൽ അഖില കേരള ഫൈവ്‌സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബാൾ കാർണിവൽ വെള്ളി, ശനി ദിവസങ്ങളിലായി പുതുമനശ്ശേരി ഹോം ഗ്രൗണ്ടിൽ നടത്തും. വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ 16 ടീമുകൾ ഫുട്‌ബാൾ കാർണിവലിൽ മാറ്റുരയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.