ഒല്ലൂർ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ മലയോര കർഷകരുടെ പട്ടയം നൽകിയിരിക്കുമെന്ന് രമേശ് ചെന്നിത്തല. ഒല്ലൂരിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മുരളീധരൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ഒല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി ജോസ് വള്ളൂർ പുതുക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി സുനിൽ അന്തിക്കാട്, എന്നിവരോടൊപ്പം എ.ഐ.സി.സി നിയമിച്ച നിരീക്ഷകരും യോഗത്തിലുണ്ടായിരുന്നു.

ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, സുന്ദരൻ കുന്നത്തുള്ളി, ജൈജു സെബാസ്റ്റ്യൻ, കെ.സി. അഭിലാഷ്, ഡേവീസ് ചക്കാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.