postal

തൃശൂർ: ജില്ലയിൽ വോട്ടിംഗിന് ഇന്ന് തുടക്കമായി 37828 പേർ വീടുകളിൽ ഇരുന്ന് വോട്ട് ചെയ്യും. കലാമണ്ഡലം ഗോപി ആശാന്റെ വീട്ടിൽ അധികൃതർ എത്തിയാണ് തുടക്കം കുറിച്ചത്. പ്രത്യേക തപാൽ വോട്ടിങ് ഇന്നുമുതൽ 5 ദിവസം നടക്കും. 80 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് ഈ സൗകര്യം. 41095 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പറുമായി വീടുകളിലെത്തി വോട്ട് ചെയ്യിക്കും. അഞ്ചു ദിവസംകൊണ്ട് ഒരു ടീം 100 പേരെ വോട്ട് ചെയ്യിക്കുന്ന വിധം 396 പ്രത്യേക പോളിംഗ് ടീം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വീടുകളിൽ രണ്ടാമത് എത്തിയിട്ടും കാണാൻ കഴിയാത്തവർക്ക് സാധാരണ വോട്ടിങ്ങിനും അവകാശമുണ്ടായിരിക്ക. അവശ്യ സർവീസ് വിഭാഗത്തിൽ അപേക്ഷിച്ച 1857 ജീവനക്കാർക്കായി 28, 29, 30 തീയതികളിൽ ഓരോ മണ്ഡലത്തിലും ഒരോ പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ പ്രവർത്തിക്കും.17458 വോട്ടുകളുടെ ഇരട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്ഇ.വ നീക്കംചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തിൽനിന്നോ, ജില്ലയിൽനിന്നോ മറ്റൊരു മണ്ഡലത്തിലേയ്ക്കു താമസം മാറ്റിയ ശേഷം പേര് ഇരട്ടിച്ച (ലോജിക്കൽ എറർ) 9558 കേസുകളുണ്ട്. ത്രിതല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെ വന്നവർ പേരു ചേർക്കാൻ അപേക്ഷിച്ചതു മൂലം 2681 ഇരട്ടിപ്പുകളും ചിത്രങ്ങൾ വേർതിരിച്ചറിയാൻ സോഫ്ട്വെയറിന് കഴിയാത്തതു മൂലമുള്ള 5119 ഇരട്ടിപ്പുകളും ഉണ്ടായിട്ടുണ്ട്. ഇവയിൽ പഴയതെല്ലാം മരവിപ്പിച്ച് പുതിയതു മാത്രം നിലനിർത്തും. 30ന് അകം തെറ്റുതിരുത്തും. ഈ വിവരങ്ങൾ വോട്ടർമാരെ ഫോൺ വഴിയോ, ബിഎൽഒമാർ മുഖേനയോ അറിയിക്കും. ജില്ലയിൽ 37,000ൽ പരം വോട്ടുകളുടെ ഇരട്ടിപ്പുണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.