കൊടുങ്ങല്ലൂർ: അഖിലേന്ത്യ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച കർഷക സംഘം ശ്രീനാരായണപുരത്ത് പ്രകടനം നടത്തി. കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നും മൂന്നു മാസം പിന്നിട്ട കർഷക സമരം അവസാനിപ്പിക്കാതെ കോർപറേറ്റുകൾക്ക് വേണ്ടി ഭരണം നടത്തുന്ന മോദി സർക്കാരിൻ്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യ ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്. ഏരിയാ ട്രഷറർ ടി.കെ. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം ഏരിയാ സെക്രട്ടറിയും ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റുമായ എം.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥ്, വി.പി പത്മജൻ, ടി.ആർ ജോഷി, എ.ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു.