പാലിയേക്കര: ടോൾപ്ലാസയിൽ തദ്ദേശീയർക്കുള്ള സൗജന്യയാത്രാ പാസുകൾ മാർച്ച് 31നകം പുതുക്കണമെന്ന് ടോൾ പ്ലാസാ അധികൃതർ അറിയിച്ചു. നേരത്തെ തദ്ദേശവാസികൾക്ക് നൽകിയിട്ടുള്ള ഫ്രീ പാസുകൾ സൗജന്യ ഫാസ്ടാഗിലേക്ക് മാറ്റി വാങ്ങിയിട്ടുള്ളതിന്റെ കാലാവധി മൂന്ന് മാസമാണ്. കാലാവധി അവസാനിക്കുന്നതിനു മുൻപായി പാസുകൾ പുതുക്കണം. ഇതിനായി അപേക്ഷാ ഫോമിനൊപ്പം ആർ.സി ബുക്കിന്റെ പകർപ്പും സൗജന്യ പാസ് നൽകുന്ന കൗണ്ടറിൽ ഏൽപ്പിക്കണം. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കാലാവധി ആറ് മാസത്തിനുള്ളിലുള്ളതല്ലെങ്കിൽ പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ടോൾപ്ലാസ അധികൃതർ അറിയിച്ചു.