കാഞ്ഞാണി: മണലൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നയിക്കുന്ന മെഗാ റോഡ് ഷോയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി എൻ.ഡി.എ മണലൂർ മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് നദ്ദ നയിക്കുന്ന റോഡ് ഷോ കണ്ടശാംകടവിൽ നിന്ന് ആരംഭിക്കും. ആയിരത്തോളം അനുയായികൾ കണ്ടശാംകടവിൽ തുടങ്ങി വാടാനപ്പള്ളിയിൽ അവസാനിക്കുന്ന റോഡ് ഷോയുടെ ഭാഗമാകും. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നദ്ദയെ അനുഗമിച്ച് റോഡ് ഷോയുടെ ഭാഗമാകും. രാവിലെ കണ്ണൂരിൽ നടക്കുന്ന എൻ.ഡി.എ റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് ദേശീയ അദ്ധ്യക്ഷൻ ഉച്ചയ്ക്ക് മണലൂരിൽ എത്തുക. മണലൂർ മണ്ഡലത്തിലെ റോഡ് ഷോക്ക് ശേഷം അദ്ദേഹം തൊടുപുഴയിലേക്ക് പുറപ്പെടും.