കൊടുങ്ങല്ലൂർ: മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന ബേബി ജനാർദ്ദനൻ കോൺഗ്രസിൽ ചേർന്നു. എടവിലങ്ങ് കാരയിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബേബി ജനാർദ്ദനനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. എറിയാട് പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ബേബി ജനാർദ്ദനൻ സി.പി.ഐയുടെ മഹിളാ സംഘം മണ്ഡലം പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സി.പി.ഐയുമായി ഇടഞ്ഞ ബേബി ജനാർദ്ദനൻ സ്വതന്ത്രയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.