ചേലക്കര: പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം ആറായിരം രൂപ വീതം നൽകുന്ന ആദ്യ സംസ്ഥാനമാകും കേരളമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് ചേലക്കര നിയോജക മണ്ഡഡലം സ്ഥാനാർത്ഥി സി.സി. ശ്രീകുമാറിന്റെ വിികസ ന സന്ദേശ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുു അദ്ദേഹം.
യു.ഡി.എഫ് കൊണ്ടുവന്ന സൗജന്യ അരി നിറുത്തിയാണ്എൽ.ഡി.എഫ് കിറ്റ് കൊടുത്തത്. എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും യു.ഡി.എഫ് സൗജന്യമായാണ് അരി വിതരണം ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.സി. ശ്രീകുമാർ താഴെ തട്ടിൽ നിന്നും കയറിവന്നയാളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കഴിവ് നേരിട്ടു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എം. അമീർ അദ്ധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി സി.സി. ശ്രീകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. കൃഷ്ണൻ, കെ. നാരായണൻ കുട്ടി, ജോൺ ആടുപാറ, ജോണി മണിച്ചിറ, ഇ. വേണുഗോപാല മേനോൻ, അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.