
ചേർപ്പ്:ദേവ സംഗമ ഭൂമിയിൽ കൂട്ടിയെഴുന്നള്ളിപ്പിന്റെ പുണ്യം നുകർന്ന് .ആയിരങ്ങൾ സായുജ്യാമടഞ്ഞു. തേവർ പാടത്തെ പന്തലിൽ എത്തിയതോടെ ചേർപ്പ് ഭഗവതി, ഊരക്ത്തമ്മ തിരുവടി, ചത്താകുടം ശാസ്താവ് എന്നിവർ കൂട്ടി എഴുന്നള്ളിപ്പിൽ അണിനിരന്നു . ഇന്നലെ സന്ധ്യയോടെ ആറാട്ടുപുഴ ശാസ്താവിന്റെ ഗജവീരൻമാരുടെ അകമ്പടിയോടെ നടന്ന പുറത്തേക്ക് എഴുന്നള്ളിപ്പ് പൂര സവിശേഷതയായി മാറി. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽനൂറിലേറെ മേളകലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളവും പൂരപ്പാടത്ത് നിറഞ്ഞ പൂരാസ്വാദകരിൽ മേള കൊഴുപ്പേകി. മണിക്കൂറുകൾ നീണ്ട മേളത്തിന് ശേഷം പൂനിലർക്കാവ്, കടുപ്പശേരി, ചാലക്കുടി പി ഷാരിക്കൽ , എടക്കുന്നി ഭഗവതി, അന്തിക്കാട് ചൂരക്കോട് ഭഗവതിമാരുടെ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം ,പാണ്ടിമേളം, എന്നിവയുണ്ടായിരുന്നു. തുടർന്ന് അർദ്ധരാത്രിയോടെതൃപ്രയാർ തേവരുടെ രാജകീയ പ്രൗഢി നിറഞ്ഞ വരവും അണ മുറയാതെ പൂരപ്പാടത്ത് നിറഞ്ഞ ആസ്വാദകരിൽ ആത്മ നിർവൃതിയായി. കൈതവളപ്പിലെത്തിയ തേവർക്ക് അഭിമുഖമായി. പൂരപ്പാടത്ത് ചാത്തക്കുടം ശാസ്താവ്, ഇന്ന് രാവിലെ എഴുന്നള്ളിപ്പിന് ശേഷം ദേവി - ദേവൻമാർ മന്ദാരം ക്കടവിൽ ആറാട്ട് നടത്തി , ആറാട്ടിന് ശേഷം അടുത്ത വർഷത്തെ പൂരത്തിന്റെ തിയതി ക്ഷേത്ര ജ്യോതിഷിഗണിച്ച് ക്ഷേത്ര സന്നിധിയിൽ ഗണിക്കുകയും ചെയ്യും. ശേഷം ദേവിദേവൻമാർ ഉപചാരം ചൊല്ലി പിരിഞ്ഞു സ്വക്ഷേത്. രാത്രി ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമ ബലി, പൂരം കൊടിയിറക്കം എന്നിവയുണ്ടാകും.