തൃപ്രയാർ: നാട്ടിക എ.കെ.ജി കോളനിയിലേക്കുള്ള റോഡരികിലും കോളനി പരിസരത്തും സ്വകാര്യ പറമ്പിലും സ്ഥാപിച്ചിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ലോചനൻ അമ്പാട്ടിന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും കൊടി തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഭവത്തിൽ ബി.ജെ.പി നാട്ടിക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.