samaanam
തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം പ്രതിനിധി സമ്മേളനം വിജ്ഞാൻ ഭാരതി ദേശീയ സെക്രട്ടറി വിവേകാനനന്ദ പൈ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കൊടകര വെല്ലപ്പാടി കണ്ടംകുളങ്ങര ക്ഷേത്രഹാളിൽ നടന്ന പ്രതിനിധിസമ്മേളനം വിജ്ഞാൻ ഭാരതി ദേശീയ സെക്രട്ടറി വിവേകാനന്ദ പൈ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മൊഹിയുദ്ദീൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളായ കൃഷ്ണപിള്ള വൈദ്യർ, പിണറായി ബാലകൃഷ്ണൻ വൈദ്യർ, സോമൻ ഗുരുക്കൾ, സുരേഷ് വൈദ്യർ പയ്യന്നൂർ, ആലഞ്ചേരി അനിൽകുമാർ വൈദ്യർ, തൃശൂർ ബിജുവൈദ്യർ, വയനാട് ശ്രീനിവാസൻ വൈദ്യർ, കാലടി ബാബുവൈദ്യർ, കോട്ടയം സാവിയോ ജോസ് വൈദ്യർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം ഷൈൻ വൈദ്യർ, ത്രിദീപ് വൈദ്യർ എന്നിവർ പ്രഭാഷണം നടത്തി.

28ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മലപ്പുറം ടി.വി. ഷൈൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ വൈദ്യവൃത്താന്തം മാസികയുടെ പ്രകാശനവും മന്ത്രി നിർവഹിക്കും. സംസ്ഥാന സാമ്പത്തിക ഉപദേഷ്ടാവ് ബി. സദാനന്ദൻ വൈദ്യർ, സംസ്ഥാന ജോ.സെക്രട്ടറി ടി.ഡി. ബാബു വൈദ്യർ, ജില്ലാ സെക്രട്ടറി സജിവൈദ്യർ, ജില്ലാ ജോ.സെക്രട്ടറി, വി.കെ. ചന്ദ്രൻ വൈദ്യർ എന്നിവർ നേതൃത്വം നൽകും.