
കാഞ്ഞാണി: കേരളത്തിലെ വികസന പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കേന്ദ്ര ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഇന്നലെ മണലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവർത്തനങ്ങൾക്കായി യു.പി.എ സർക്കാരിന്റെ കാലത്ത് പതിമൂന്നാം ധനകാര്യ കമ്മിഷൻ കേരളത്തിന് നൽകിയത് 45,000 കോടി മാത്രമായിരുന്നു. എന്നാൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം പതിനാലാം ധനകാര്യ കമ്മിഷൻ രണ്ട് ലക്ഷം കോടി രൂപയാണ് കേരളത്തിന് നൽകിയത്. കൊച്ചി റിഫൈനറീസ് വികസനവും, ഗെയിൽ വാതക പൈപ്പ് ലൈനും, ഹൈവേ വികസനവും, കന്യാകുമാരി - മുംബയ് സാമ്പത്തിക ഇടനാഴിയും എല്ലാം കേന്ദ്ര പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് എൽ.ഡി.എഫ് മുന്നണികളുടെ മാറി മാറിയുള്ള ഭരണം വികസന മുരടിപ്പ് മാത്രമാണ് കേരളത്തിന് നൽകിയത്. പിണറായി സർക്കാരിനെതിരെയുള്ള സ്വർണക്കടത്ത് കേസും യു.ഡി.എഫ് സർക്കാർ കാലത്തെ സോളാർ കേസും കേരളത്തിന് അപമാനം വരുത്തിവച്ചു. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വികാരം ചവിട്ടി മെതിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. വിശ്വാസികൾക്കൊപ്പം ബി.ജെ.പി മാത്രമാണ് നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടശ്ശാംകടവിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച റോഡ് ഷോ രണ്ടിന് വാടാനപ്പിള്ളിയിൽ അവസാനിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോയിൽ കാവടികളും വാദ്യഘോഷവും അകമ്പടി സേവിച്ചു.
അണികളിൽ ആവേശം വിതറി നദ്ദയുടെ റോഡ് ഷോ
തൃശൂർ : പ്രവർത്തകരെ ആവേശം കൊള്ളിച്ചും ഇരുമുന്നണികളെയും നിശിതമായി വിമർശിച്ചും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ റോഡ് ഷോ. മണലൂർ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നദ്ദയെത്തിയത്.
ഇന്നലെ കത്തിക്കാളുന്ന മീനച്ചൂട് വക വയ്ക്കാതെയായിരുന്നു ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെ പ്രചാരണം.
കണ്ടശാംകടവിൽ നിന്ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച റോഡ് ഷോ രണ്ടിന് വാടാനപ്പിള്ളിയിൽ അവസാനിച്ചു. വേനൽ വെയിലിനെ വക വയ്ക്കാതെ നടന്ന റോഡ് ഷോയിൽ സ്ത്രീകളടക്കം നൂറ് കണക്കിന് ബി.ജെ.പി പ്രവർത്തകരും അനുഭാവികളും അണിനിരന്നു. പൂക്കാവടികളും ഭസ്മക്കാവടികളും വാദ്യഘോഷവും റോഡ് ഷോയ്ക്ക് നിറം പകർന്നു. തുറന്ന വാഹനത്തിന് മുന്നിലും പിന്നിലും നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. തുറന്ന വാഹനത്തിൽ അദ്ധ്യക്ഷന് ഒപ്പം സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ എന്നിവരും ഉണ്ടായിരുന്നു. ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മണലൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40,000 ൽ താഴെ വോട്ട് ലഭിച്ചിരുന്നു. അന്നും എ. എൻ രാധാകൃഷ്ണൻ തന്നെയായിരുന്നു സ്ഥാനാർത്ഥി. ജില്ലയിൽ നദ്ദ പങ്കെടുത്ത ഏക പരിപാടിയും മണലൂരിലേതായിരുന്നു. ബി.ജെ.പി ദേശീയ വക്താവ് ജി.കെ അഗർവാൾ, സുധീഷ് മേനോത്ത് പറമ്പിൽ, ജസ്റ്റിൻ ജേക്കബ്, സർജു തൊയക്കാവ്, രമാദേവി തുടങ്ങിയവർ പങ്കെടുത്തു.
എതിരാളികളുടെ മനസിൽ പദ്മജ ജയിക്കുമെന്ന ഉറപ്പുണ്ട്. കഴിഞ്ഞ തവണ പരാജയപ്പെട്ടിട്ടും ജനങ്ങളോടൊപ്പം പദ്മജ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാവും. തൃശൂരിന്റെ പര്യായമായി പദ്മജ മാറി. അച്ഛന്റെ അതേ പാതയിലാണ് പദ്മജ. കേരളത്തെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള സമരങ്ങളുടെ തുടക്കമായിരുന്നു സീതാറാം മില്ലിൽ ലീഡർ തുടങ്ങിവെച്ചത്.
വി.എം സുധീരൻ
പൂങ്കുന്നത്ത് പറഞ്ഞത്